സർപ്രൈസ് സ്ഥാനാർത്ഥിയായി മറിയ ഉമ്മൻ…

Estimated read time 0 min read

സർപ്രൈസ് സ്ഥാനാർത്ഥിയായി മറിയ ഉമ്മൻ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് സൂചന. നിലവിൽ എൽഡിഎഫിൻ്റെ കൈയ്യിലുള്ള സീറ്റിൽ ഏതെന്തിങ്കിലുമാവും മറിയ മത്സരിക്കുക. ആറന്മുള, ചെങ്ങന്നൂർ, കാഞ്ഞിരപ്പള്ളി ഈ മൂന്നു മണ്ഡലങ്ങളാണ് മറിയ ഉമ്മനായി പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ഇവരുടെ സ്ഥാനാർത്ഥിത്വം കോൺഗ്രസിൻ്റെ സംസ്ഥാന നേതൃത്വം അംഗീകരിച്ചു കഴിഞ്ഞു. നിലവിൽ പരിഗണിക്കപ്പെടുന്ന മൂന്നു മണ്ഡലങ്ങളും 3 ജില്ലയിൽ ആയതിനാൽ, അതാത് ജില്ലാ നേതൃത്വത്തിൻ്റെ നിലപാട് കൂടി പരിഗണിച്ച ശേഷമാവും തീരുമാനം.

നിലവിൽ കേരള കോൺഗ്രസിലെ(എം) എൻ. ജയരാജാണ് കാഞ്ഞിരപ്പള്ളി എംഎൽഎ. ബി ജെ പി സ്ഥാനാർത്ഥിയായി കേന്ദ്ര മന്ത്രി ജോർജ് കുര്യനും രംഗത്തുണ്ടാവും. കഴിഞ്ഞ തവണ കോൺഗ്രസിലെ ജോസഫ് വാഴക്കനാണിവിടെ മത്സരിച്ചത്. ഇത്തവണ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനാണ് യുഡിഎഫ് സീറ്റ് നൽകാൻ ഏകദേശ ധാരണയായിരിക്കുന്നത്. ഈ സീറ്റ് വിട്ടുകൊടുക്കാൻ ജോസഫ് ഗ്രൂപ്പ് തയ്യാറായാലേ ഇവിടെ കോൺഗ്രസിന് മത്സരിക്കാനാവൂ.
ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാനും ആറന്മുളയിൽ മന്ത്രി വീണ ജോർജുമാണ് സിറ്റിംഗ് എം എൽ എമാർ.

+ There are no comments

Add yours