നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
സെഷൻസ് കോടതിയുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നും ദിലീപിനെ ശിക്ഷിക്കണമെന്നുമാണ് സർക്കാരിന്റെ പ്രധാന ആവശ്യം.
ദിലീപിനെ വെറുതെ വിട്ട നടപടി തെറ്റാണെന്ന് പ്രോസിക്യൂഷൻ വാദം. മെമ്മറി കാർഡ് ദിലീപിന്റെ കൈവശം എത്തിയെന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും കോടതി അത് തള്ളിക്കളയുകയായിരുന്നു. കേസിലെ സുപ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ വിചാരണ കോടതി അവിശ്വസിച്ചത് തെറ്റായ നടപടിയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്. പല സാക്ഷി മൊഴികളും വളരെ നിസ്സാരമായ കാരണങ്ങള്‍ പറഞ്ഞ് വിചാരണ കോടതി തള്ളിക്കളഞ്ഞതായും അപ്പീലിലുണ്ട്.

+ There are no comments
Add yours