പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 11ന് കേരളത്തിൽ…

Estimated read time 0 min read

പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 11ന് കേരളത്തിൽ

അന്നു വൈകിട്ട് 5 നു കൊച്ചി കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിനു മുൻപിൽ അദ്ദേഹം എൻഡിഎ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക അദ്ദേഹം പുറത്തിറക്കും. വൈകിട്ട് 7നു മറൈൻ ഡ്രൈവിൽ അഖില കേരള ധീവരസഭയുടെ സുവർണ ജൂബിലി സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യം.
വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും പ്രവൃത്തി ഉദ്ഘാടനവും പ്രധാനമന്ത്രി ഈ സന്ദർശനത്തിനിടെ നിർവഹിച്ചേക്കും. സംസ്‌ഥാനത്ത് അമൃത് ഭാരത് പദ്ധതിയടക്കം നവീകരിച്ച സ്‌റ്റേഷനുകളുടെ ഉദ്ഘാടനവും ഇതിൽപെടും. റെയിൽവേ പദ്ധതികളുടെ സുപ്രധാന പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തുമെന്ന സൂചനയുണ്ട്.

മാർച്ച് 6നു നടക്കുമെന്നു നേരത്തേ അറിയിച്ച സന്ദർശനമാണു 11ലേക്കു മാറ്റിയത്.

+ There are no comments

Add yours