പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ആദ്യ തീയേറ്റർ സീത തോട്ടിൽ

Estimated read time 1 min read

സിനിമാ തിയേറ്ററില്ലെന്ന നാട്ടുകാരുടെ പരാതിക്ക് പഞ്ചായത്ത് ഭരണസമിതി പരിഹാരം കണ്ടു. പുതുതായി നിർമ്മിക്കുന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സിൽ അത്യാധുനിക സൗകര്യങ്ങളുള്ള തിയേറ്റർ ഒരുക്കി. പേര് ഗാലക്സി സിനിമാസ്. 28ന് മന്ത്രി എം.ബി.രാജേഷും നടി ഭാവനയും ചേർന്ന് ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ സിനിമാതിയേറ്റർ ആരംഭിക്കുന്നത് സംസ്ഥാനത്ത് ആദ്യം.

മികച്ച ശബ്ദ, ദൃശ്യാനുഭവം പകരുന്ന 4K ലേസർ പ്രൊജക്ടറാണ് പ്രധാന ആകർഷണം. ഈ സംവിധാനമുള്ള സംസ്ഥാനത്തെ ഏഴാമത്തെ തിയേറ്ററാണിത്. 143 പുഷ്ബാക്ക് സീറ്റുകൾ, ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റം തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകൾ. ആറുകോടി രൂപ ചെലവിലാണ് നിർമ്മാണം. സീതത്തോട് മാർക്കറ്റ് ജംഗ്ഷനിലാണ് നാല് നിലകളിലായി നിർമ്മിച്ച പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സ്.

+ There are no comments

Add yours