സിപിഎമ്മിൻ്റെ സിറ്റിംഗ് 62 എം.എൽ.എ.മാരിൽ 50 പേർ മത്സരിക്കുന്നകാര്യത്തിൽ തീരുമാനം
സ്ഥാനാർഥിനിർണയം ഉൾപ്പെടെയുള്ള ചർച്ചകൾക്കായി സി പി എം സംസ്ഥാന കമ്മിറ്റി യോഗം ഈയാഴ്ച ചേരും.
നിലവിലുള്ള 50 എം എൽ എമാർ വീണ്ടും ജനവിധി തേടും. ബാക്കിയുള്ളവരിൽ ചിലരുടെ കാര്യത്തിൽ ഒരു വട്ടംകൂടി പരിശോധന നടത്തി പാർട്ടി തീരുമാനമെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉൾപ്പെടെ 17 പേരാണ് സി.പി.എം. സെക്രട്ടേറിയറ്റിലുള്ളത്. ഇതിൽ നാലുപേരൊഴികെ, 13 പേരും മത്സരിക്കും.
സിറ്റിങ് എം.എൽ.എ.മാരിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് (തളിപ്പറമ്പ്) പുറമെ, കാസർകോട് ജില്ലാ സെക്രട്ടറി എം. രാജഗോപാൽ (തൃക്കരിപ്പൂർ), എം.എം. മണി (ഉടുമ്പൻചോല), നടൻ എം. മുകേഷ് (കൊല്ലം), യു. പ്രതിഭ (കായംകുളം), ദലീമ (അരൂർ), എ.സി. മൊയ്‌തീൻ (കുന്ദംകുളം) എന്നിവരാണ് മത്സരരംഗത്തുനിന്നും മാറിനിൽക്കുന്നവർ.
എ വി ജോയി, വി ശിവൻകുട്ടി , എം സ്വരാജ് എന്നിവരും വി എസ് അച്യുതാനന്ദൻ്റെ മകൻ വി എ അരുൺ കുമാറും മത്സരിച്ചേക്കും.
സ്വതന്ത്രരെ മത്സരിപ്പിക്കുന്ന മണ്ഡലങ്ങളിൽ മറ്റ് പാർട്ടികളുമായുള്ള ഉഭയ കക്ഷി ചർച്ചയ്ക്ക് ശേഷമാണ് തീരുമാനിക്കുക.
തിരുവനന്തപുരം സെൻട്രൽ സീറ്റ് സിപിഎം ഏറ്റെടുക്കാൻ ആണ് സാധ്യത. ജനാധിപത്യ കേരള കോൺഗ്രസ് കഴിഞ്ഞ തവണ വിജയിച്ച സീറ്റാണ് തിരുവനന്തപുരം സെൻട്രൽ.
കോവളം സീറ്റ് ജനതാദളിൽ നിന്നും ഏറ്റെടുക്കണം എന്ന ആവശ്യവും ശക്തമാണ്.







+ There are no comments
Add yours