സ്ഥാനാത്ഥിയാക്കി എല്ലാവരും മുങ്ങിയതില്‍ പ്രതിഷേധിച്ച് ബിജെപി സ്ഥാനാര്‍ത്ഥി.
ബിജെപി പ്രവർത്തകർക്ക് എതിരെ പോസ്റ്ററുമായിട്ടായിരുന്നു സ്ഥാനാർത്ഥിയുടെ പ്രതിഷേധം.
പാലക്കാട് തൃത്താല പഞ്ചായത്തിലെ 14-ാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി ഉണ്ണികൃഷ്ണനാണ് പോസ്റ്ററുമായി നിന്നത്.
എന്നാല്‍, തന്‍റെ ബൂത്തിലിരിക്കാൻ ആരുമില്ലെന്ന് വിചാരിച്ചാണ് ഫോട്ടോ എടുത്തതെന്നും പിന്നീടാണ് ആള്‍ ഉണ്ടായിരുന്നെന്ന് മനസിലായതെന്നും ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. കഴിഞ്ഞ ദിവസം കോട്ടയത്തും സമാനമായ സംഭവം ഉണ്ടായിരുന്നു.
ഏറ്റുമാനൂരിലെ അതിരമ്ബുഴ ഗ്രാമപ്പഞ്ചായത്ത് ആറാംവാർഡിലെ (റെയില്‍വേ സ്റ്റേഷൻ) ബിജെപി സ്ഥാനാർഥി ജനജമ്മ ഡി ദാമോദരനാണ് പാർട്ടിക്കെതിരെ പോളിങ് ബൂത്തിന് സമീപം നില്‍പ്പുസമരം നടത്തിയത്.
റിട്ട. യൂണിവേഴ്‌സിറ്റി ജീവനക്കാരിയാണ് ഇവർ. ഒന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞ ദിവസം നടന്നപ്പോള്‍ രാവിലെ വോട്ടർമാരെ കാണുന്നതിനും വോട്ട് അഭ്യർഥിക്കുന്നതിനുമായി ജനജമ്മ ഡി ദാമോദരൻ പോളിംഗ് സ്‌റ്റേഷനിലെത്തിയപ്പോള്‍ സ്ഥാനാർഥിയുടെ ബൂത്ത് ഏജന്‍റോ ബിജെപി നേതാക്കളോ പ്രവർത്തകരോ ആരും തന്നെ ഉണ്ടായിരുന്നില്ല.




+ There are no comments
Add yours