രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി; കേസെടുത്തു
രാഹുൽ ഗാന്ധിക്ക് എതിരെ സ്വകാര്യ ചാനൽ ചർച്ചയിൽ വധഭീഷണി മുഴക്കിയ എബിവിപി മുൻ സംസ്ഥാന പ്രസിഡൻ്റ്, ബിജെപി ടീച്ചേഴ്സ് സെൽ സംസ്ഥാന കൺവീനർ പ്രിന്റു മഹാദേവനെതിരെ പൊലീസ് കേസെടുത്തു.
ലഡാക്കിലെ പ്രക്ഷോഭത്തെക്കുറിച്ചുള്ള ചർച്ചയിൽ അദ്ദേഹം രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട വീഴുമെന്ന പരാമർശം നടത്തിയിരുന്നു. പേരാമംഗലം പോലീസ് 192, 352, 351 (2) വകുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തത്.




+ There are no comments
Add yours