ജയന്റ് വീൽ കേടായി ആകാശത്ത് കുടുങ്ങി ജനങ്ങൾ
നവരാത്രി മേളയിൽ ജയൻ്റ് വീൽ സ്വിംഗ് തകരാറിലായി ആളുകൾ കുടുങ്ങി. മധ്യപ്രദേശിലെ റെയ്‌സൻ ജില്ലയിലെ ഖണ്ഡേര ധാം ക്ഷേത്രത്തിലാണ് സംഭവം. നിരവധി ആളുകൾ ഇരിക്കുമ്പോഴാണ് കൊളുത്ത് പൊട്ടി അപകടം ഉണ്ടായത്. വലിയ ഭീതിയും നിലവിളികളും ഉണ്ടായി. പോലീസും നാട്ടുകാരും ചേർന്ന് എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ വൈറലാവുന്നുണ്ട്.




+ There are no comments
Add yours