വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം. തിങ്കളാഴ്ച മുതൽ പേര് ചേർക്കൽ ആരംഭിക്കും. അടുത്ത മാസം 25നാണ് അന്തിമ വോട്ടർപട്ടിക ഇറക്കുന്നത്. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സായവർക്ക് ഒക്ടോബർ 14 വരെ ഓൺലൈനായി പേര് ചേർക്കാം. തിരുത്തലടക്കമുള്ള കാര്യങ്ങൾക്കും അപേക്ഷ നൽകാവുന്നതാണ്. കൂടാതെ കരട് വോട്ടർ പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി.



+ There are no comments
Add yours