വാടാനപ്പിള്ളിയിൽ കള്ള് ഷാപ്പിൽ ജീവനക്കാരനെ മർദിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ*പ്രതികൾ റിമാന്റിലേക്ക്*

Estimated read time 1 min read

*വാടാനപ്പിള്ളിയിൽ കള്ള് ഷാപ്പിൽ ജീവനക്കാരനെ മർദിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ*പ്രതികൾ റിമാന്റിലേക്ക്*

വാടാനപ്പിള്ളി: വാടാനപ്പിള്ളിയിൽ കള്ള് ഷാപ്പിൽ വച്ച് കള്ള് ഷാപ്പിലെ ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

22.09.2025 തീയതി രാവിലെ 10.30 മണിയോടെ വാടാനപ്പിള്ളി ബീച്ച് റോഡിലുള്ള കള്ള് ഷാപ്പിൽ എത്തിയ പ്രതികൾ, ഷാപ്പിന്റെ പുറത്ത് കിഴക്ക് ഭാഗത്ത് ഇരുന്ന് ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന കള്ള് ഷാപ്പിലെ ജീവനക്കാരനായ മൂന്നേംകാട്ടിൽ വീട്ടിൽ ഷാജിലിനെ (28 വയസ്സ്) ഷാപ്പിനകത്തേക്ക് വിളിച്ചപ്പോൾ വരാതിരുന്നതിലുള്ള വിരോധത്താൽ ഷാജിലിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് പ്രതികളായ വാടാനപ്പിള്ളി ഇടശ്ശേരി ബീച്ച് ദേശത്ത് പട്ടാലി വീട്ടിൽ, ഹൃതിക് റോഷൻ (31 വയസ്സ്) , വാടാനപ്പിള്ളി ഇടശ്ശേരി ബീച്ച് ദേശത്ത്, നമ്പി വീട്ടിൽ അഖിൽ (31 വയസ്സ്), വാടാനപ്പിള്ളി ഇടശ്ശേരി ബീച്ച്  ദേശത്ത് കുറുക്കൻ പര്യ വീട്ടിൽ മണികണ്ഠൻ (27 വയസ്സ്) എന്നിവരെ വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്കു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും
ഹൃതിക് റോഷൻ വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിൽ രണ്ട് അടി പിടി കേസുകളിലെ പ്രതിയാണ്. അഖിൽ വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിൽ ഒരു അടി പിടി കേസിലെ പ്രതിയാണ്.

വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷൈജു NB, ജൂനിയർ സബ്ബ് ഇൻസ്പെക്ടർ സുബിൻ സിവിൽ പോലീസ് ഓഫീസർ അമൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

+ There are no comments

Add yours