സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടർന്നേക്കും

Estimated read time 1 min read

സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരാൻ ധാരണ. കേന്ദ്ര സെക്രട്ടേറിയറ്റിൽ ഡി രാജയ്ക്ക് മാത്രം പ്രായ പരിധിയിൽ ഇളവ് നൽകാൻ തീരുമാനിച്ചതായും, ഡി രാജ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുമെന്നും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഡോ. കെ നാരായണ പറഞ്ഞു. ദേശീയ എക്സിക്യൂട്ടീവ് – കൗൺസിൽ യോഗങ്ങൾക്ക് ശേഷമാണ് പ്രതികരണം. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.

ഡോക്ടർ കെ നാരായണ, പല്ലബ് സെൻ ഗുപ്‌ത, അസീസ് പാഷ, നാഗേന്ദ്ര നാഥ് ഓജ എന്നീ നാല് അംഗങ്ങൾ കേന്ദ്ര സെക്രട്ടറിയേറ്റിൽ നിന്നും ഒഴിയും. പുതിയ ദേശീയ സെക്രട്ടറിയേറ്റ്, ദേശീയ കൗൺസിൽ അംഗങ്ങളെ തീരുമാനിക്കാൻ ഇന്ന് രാവിലെ എട്ടുമണിക്ക് ദേശീയ എക്‌സിക്യൂട്ടീവും ഒമ്പതിന് ദേശീയ കൗൺസിലും യോഗം ചേരും.

+ There are no comments

Add yours