ഷെയൻ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ബാൾട്ടി റിലീസ് ചെയ്യാൻ ഇനി ഒരു ദിവസം. ചിത്രം സെപ്റ്റംബർ 26ന് തിയേറ്ററുകളിൽ എത്തും. കേരള – തമിഴ്‌നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം സ്പോർട്‌സ് ആക്ഷൻ ജോണറിലുള്ളതാണ്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ നായക വേഷത്തിൽ ഷെയിൻ നിഗം എത്തുന്ന ചിത്രം സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ളതാണ്.
നവാഗതനായ ഉണ്ണി ശിവലിംഗമാണ് ‘ബൾട്ടി’യുടെ സംവിധാനം നിർവ്വഹിക്കുന്നത്. സന്തോഷ് ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമ്മാണം. സംവിധായകൻ അൽഫോൺസ് പുത്രനും ചിത്രത്തിൽ സൈക്കോ ബട്ടർഫ്ലൈ സോഡ ബാബു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് താരം ശന്തനു ഭാഗ്യരാജും ബാൾട്ടിയിലുണ്ട്. പ്രീതി അസ്രാനിയാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്



+ There are no comments
Add yours