മോഷണം പോയ ഇന്നോവ കാറുമായി നാല് പേരെ പൊലീസ് പിടികൂടി.
തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. വാഹനത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയും ആയുധങ്ങളും കണ്ടെത്തി. വാഹനത്തിലുണ്ടായിരുന്ന നഗരൂർ വെള്ളല്ലൂർ സ്വദേശിയായ അർജുൻ, തിരുവനന്തപുരം ബീമാപള്ളി സ്വദേശികളായ അരുൺ, അബ്ദുള്ള വെട്ടുകാട് സ്വദേശി അനൂപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രതികളെ ദേഹപരിശോധന നടത്തിയപ്പോഴാണ് 14 ഗ്രാം എംഡിഎംഎ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
കല്ലമ്പലത്ത് നിന്നും രണ്ടു മാസങ്ങൾക്ക് മുമ്പാണ് ഇന്നോവ കാർ മോഷണം പോയത്. വാഹനം കല്ലമ്പലം ഭാഗത്ത് ഉണ്ടെന്ന് വാഹന ഉടമയാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം പൊലീസ് വിവിധ ഇടങ്ങളിൽ വാഹന പരിശോധന നടത്തുന്നതിനിടെ, വെയിലൂർ ഭാഗത്തു നിന്നും ഈ കാർ കണ്ടെത്തി. കാറിനുള്ളിലുണ്ടായിരുന്ന പ്രതികളെ പിടികൂടിയ പൊലീസ്,




+ There are no comments
Add yours