സ്പൈഡർമാൻ  ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെ അപകടം..  ടോം ഹോളണ്ടിന് പരിക്ക്‌

Estimated read time 0 min read

സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ അപകടത്തിൽ ടോം ഹോളണ്ടിന് പരിക്കേറ്റു. സ്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോയിൽ വെച്ച് നടന്ന ചിത്രീകരണത്തിൽ വളരെ സങ്കീർണ്ണമായൊരു ആക്ഷൻ രംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ താഴേക്ക് വീണു പറ്റിയ അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ടോം ഹോളണ്ടിന് ഒപ്പമുണ്ടായിരുന്ന സ്റ്റണ്ട്‌മാനും പരിക്കേറ്റിരുന്നു.

പരിക്കിനെ തുടർന്ന് നടനെയും സ്റ്റണ്ട്മാനേയും ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി. ചിത്രത്തിന്റെ ഷൂട്ടിങ് ഉടനടി നിർത്തി വെക്കുകയും ചെയ്തുവെങ്കിലും, താരത്തിന് നിസാര പരിക്കുകളേയുള്ളൂവെന്നും, കുറച്ച ദിവസത്തിന് ശേഷം അദ്ദേഹം ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങി വരുമെന്നും പ്രൊഡക്ഷൻ ടീം മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.

+ There are no comments

Add yours