തൃശൂരിൽ കാട്ടു പന്നിയുടെ ഇറച്ചി വാങ്ങി കറി വച്ചു കഴിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് ആത്മഹത്യ ചെയ്‌തു.

Estimated read time 0 min read

തൃശൂരിൽ കാട്ടു പന്നിയുടെ ഇറച്ചി വാങ്ങി കറി വച്ചു കഴിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് ആത്മഹത്യ ചെയ്‌തു. കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ പത്രോസ് മകൻ മിഥുൻ (30) ആണ് തൂങ്ങിമരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറും ബി.ജെ.പി. പ്രവർത്തകനുമാണ്. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ദേശമംഗലത്ത് അനധികൃതമായി വൈദ്യുതി കെണി ഒരുക്കി കാട്ടുപന്നിയെ പിടിച്ചു കൊന്നു മാംസം വില്പന നടത്തിയ ആളിൽനിന്നു ഇറച്ചി വാങ്ങി കറിവച്ചു കഴിച്ച കേസിൽ വനം വകുപ്പ് മിഥുനെ അറസ്റ്റു ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയശേഷമാണ് മിഥുൻ ആത്മഹത്യ ചെയ്തത്.

വീടിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരക്കൊമ്പിൽ തൂങ്ങിയ നിലയിലായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി. പൊലീസ് എത്തിയെങ്കിലും കലക്‌ടർ വന്നാലെ മൃതദേഹം താഴെയിറക്കാൻ അനുവദിക്കുകയുള്ളുവെന്ന് പറഞ്ഞു.

+ There are no comments

Add yours