തൃക്കുന്നപ്പുഴ ഗവ. എൽ പി സ്കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു… കാരണം ഈ രോഗം…

Estimated read time 0 min read

മുണ്ടിനീര് :തൃക്കുന്നപ്പുഴ ഗവ. എൽ പി സ്കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു


ആലപ്പു പ്രദേശത്ത് മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃക്കുന്നപ്പുഴ ഗവ. എൽ പി സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു. തൃക്കുന്നപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവന പരിധിയിൽപെടുന്ന തൃക്കുന്നപ്പുഴ ഗവ. എൽ പി സ്‌കൂളിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാലും ചെറിയ കുട്ടികളിലെ അസുഖ വ്യാപന സാധ്യത കണക്കിലെടുത്തുമാണ് സെപ്റ്റംബർ 19 മുതൽ 21 ദിവസം ഈ സ്‌കൂളിന് അവധി അനുവദിച്ച് ജില്ലാ കളകർ ഉത്തരവിട്ടത്. വിദ്യാലയങ്ങളിൽ മുണ്ടിനീര് പടർന്നു പിടിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യ തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേർന്ന് നടത്തേണ്ടതാണ് എന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

+ There are no comments

Add yours