തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ കേസെടുക്കില്ല.

Estimated read time 0 min read

തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ കേസെടുക്കില്ല. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പൊലീസ് പറയുന്നു. പരാതി നൽകിയ കോൺഗ്രസ് നേതാവ് ടി എൻ പ്രതാപനെ ഇക്കാര്യം പൊലീസ് അറിയിച്ചു. കോടതിയെ സമീപിക്കുമെന്ന് ടി എൻ പ്രതാപൻ അറിയിച്ചു.

സുരേഷ് ഗോപിയുടെയും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെയും വോട്ട് ചേർത്തതിൽ ക്രമക്കേടുണ്ടോ എന്നതാണ് പൊലീസ് പ്രധാനമായും പരിഗണിച്ചത്. സുരേഷ്ഗോപി തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ സത്യവാങ്മൂലത്തിലടക്കം പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ടിഎൻ പ്രതാപന്റെ പരാതി. ഈ പരാതിയിലാണ് അന്വേഷണം നടന്നത്. ഇതിൽ സുരേഷ്ഗോപിയുടെയും കുടുംബാംഗങ്ങളുടെയും വോട്ട് ചേർത്തത് ചട്ടവിരുദ്ധമായല്ല എന്ന നിലപാടിലേക്കാണ് പൊലീസ് എത്തിയത്.

+ There are no comments

Add yours