പലസ്തീൻ പ്രശ്‌നത്തിൽ ദ്വിരാഷ്ട്ര പരിഹാരം. അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ.

Estimated read time 1 min read

പലസ്തീൻ പ്രശ്‌നത്തിൽ ദ്വിരാഷ്ട്ര പരിഹാരം നിർദേശിക്കുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ. യുഎൻ പൊതുസഭയിൽ ഫ്രാൻസും സൗദി അറേബ്യയും കൊണ്ടുവന്ന പ്രമേയത്തിനെയാണ് ഇന്ത്യ പിന്തുണച്ചത്. പ്രമേയത്തെ അറബ് രാജ്യങ്ങൾ ഒറ്റക്കെട്ടായി പിന്തുണച്ചു.ഇന്ത്യയുൾപ്പെടെ 142 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ചുകൊണ്ട് വോട്ട് രേഖപ്പെടുത്തിയത്. എന്നാൽ ഇസ്രയേലും അമേരിക്കയുമടക്കം പത്ത് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. 12 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്‌തു. പ്രമേയം അവതരിച്ച സൗദി-ഫ്രാൻസ് നീക്കത്തെ പലസ്തീൻ വിദേശകാര്യമന്ത്രാലയം സ്വാഗതം ചെയ്‌തു. എന്നാൽ പ്രമേയം അപമാനകരമാണെന്നും യു എൻ പൊതുസഭ യാഥാർത്ഥ്യത്തിൽ നിന്നും അകലെയന്നുമാണ് ഇസ്രയേലിന്റെ വിമർശനം.

+ There are no comments

Add yours