പുൽപ്പള്ളിയിൽ  ആരോപണവിധേയനായകോൺഗ്രസ് നേതാവ് മരിച്ച നിലയിൽ.

Estimated read time 1 min read

കോൺഗ്രസ് നേതാവ് കുളത്തിൽ മരിച്ച നിലയിൽ!

പുൽപ്പള്ളി വ്യാജക്കേസിൽ ആരോപണവിധേയനായ പഞ്ചായത്തംഗം മരിച്ച നിലയിൽ. മുള്ളൻകൊല്ലി പഞ്ചായത്ത് 2-ാം വാർഡ് മെമ്പർ ജോസ് നെല്ലേടത്തെയാണ് വീടിനടുത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട്ടിലെ കോൺഗ്രസ് ഗ്രൂപ്പ് തർക്കത്തിന് ഇരയാണ് ജോസ് എന്നാണ് ആക്ഷേപം ഉയരുന്നത്. മദ്യവും സ്ഫോടക വസ്‌തുക്കളും കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ജോസ് നെല്ലേടം ഉൾപ്പെടെയുള്ളവരാണെന്ന് കേസിൽ ജയിലിൽ കഴിഞ്ഞ തങ്കച്ചൻ ആരോപണം ഉയർത്തിയത്.

+ There are no comments

Add yours