പ്രിയ നടി ഗ്രേസ് ആന്റണി വിവാഹിതയായി
മലയാളത്തിന്റെറെ പ്രിയനടി ഗ്രേസ് ആന്റണി വിവാഹിതയായി. ഗ്രേസ് തന്നെയാണ് ഇക്കാര്യം തന്റെറെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ചത്. No Sounds, No lights, No Crowd, Finally we made it, justmarried എന്ന തലക്കെട്ടോടെയാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. എന്നാൽ വരന്റെ മുഖം ഫോട്ടോയിൽ കാണുന്നില്ല. സണ്ണി വെയ്ൻ, കനി, സാനിയ, മാളവിക തുടങ്ങി നിരവധി താരങ്ങൾ ഇരുവർക്കും ആശംസകൾ കമന്റ് ബോക്സിലൂടെ അറിയിച്ചു.
നടി ഗ്രേസ് ആന്റ്റണിയുടെ വിവാഹ വാർത്ത താരം തന്നെയാണ് ആരാധകരെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. എന്നാൽ ആരാണ് വരൻ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. സംഗീത സംവിധായകൻ എബി ടോം സിറിയക് ആണ് വരൻ. പ്രണയവിവാഹമാണ് ഇരുവരുടേതും. കഴിഞ്ഞ 6 വർഷങ്ങളായി മ്യൂസിക് അറേഞ്ചറും പ്രോഗ്രാമറുമായി മലയാള സിനിമാ മേഖലയിൽ പ്രവർത്തിച്ചു വരുന്ന സംഗീതഞ്ജനാണ് എബി. ഇതുവരെ നൂറിൽപരം സിനിമകളുടെ ഭാഗമായിട്ടുണ്ട്.


+ There are no comments
Add yours