ഹിമാചൽ പ്രദേശിന് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു
കനത്ത മഴയിൽ ദുരന്തം ബാധിച്ച ഹിമാചൽ പ്രദേശിന് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. 1500 കോടി രൂപയുടെ സഹായമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും നൽകും. ഹിമാചൽ പ്രദേശിൽ എത്തിയ പ്രധാനമന്ത്രി ഇന്ന് ഉന്നതതലയോഗം ചേർന്നിരുന്നു. മുഴുവൻ മേഖലയെയും ജനങ്ങളെയും പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ബഹുമുഖ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.


+ There are no comments
Add yours