നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവച്ചു
നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവച്ചു. രണ്ട് ദിവസത്തെ പ്രക്ഷോഭത്തിനൊടുവിലാണ് രാജി. വിവിധ സാമൂഹികമാധ്യമങ്ങൾ നിരോധിച്ചുള്ള ഉത്തരവ് പിൻവലിച്ചിട്ടും യുവാക്കൾ സമരത്തിൽ നിന്ന് പിൻമാറിയിരുന്നില്ല. പ്രധാനമന്ത്രി രാജി വെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് അവർ പ്രഖ്യാപിക്കുകയായിരുന്നു. പ്രക്ഷോഭം കലാപമായ നേപ്പാളിൽ പ്രധാനമന്ത്രി കെപി ശർമ ഒലിയുടെ വീട് പ്രക്ഷോഭകർ കത്തിക്കുകയും ചെയ്തിരുന്നു. മുൻ പ്രധാനമന്ത്രി പ്രചണ്ഡ, ഷേർ ബഹാദൂർ ദുബെ, മന്ത്രിമാരായ ദീപക് കഡ്‌ക, പൃഥ്വി സുബ്ബ ഗുർഗ എന്നിവരുടെ വീടുകളും കത്തിച്ചു.


+ There are no comments
Add yours