പ്രിയങ്ക ഗാന്ധി കേരളത്തിലേക്ക്

Estimated read time 0 min read

പ്രിയങ്ക ഗാന്ധി മറ്റന്നാൾ മുതൽ വയനാട് മണ്ഡലത്തിൽ. നാളെ രാത്രി കോഴിക്കോട് എത്തും. ഒരാഴ്ചയോളം മണ്ഡലത്തിൽ ഉണ്ടാകും. മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. അതേസമയം പ്രിയങ്ക ഗാന്ധി എംപി മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനം സന്ദർശിക്കും.

ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് വയനാട് എംപിയായ പ്രിയങ്ക ലീഗ് ദേശീയ ആസ്ഥാനത്തേക്കെത്തുക. നേരത്തെ ലീഗ് ദേശീയ ആസ്ഥാനം ഉദ്ഘാടനത്തിന് പ്രിയങ്കയെ ക്ഷണിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല. ഇതിൽ ലീഗ് നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കയുടെ സന്ദർശനം.

+ There are no comments

Add yours