IPL ടിക്കറ്റുകൾക്ക് വില കൂടും

Estimated read time 1 min read

പുതിയ ജിഎസ്ടി നയം; IPL ടിക്കറ്റുകൾക്ക് വില കൂടും


പുതിയ GST നയത്തിൽ ക്രിക്കറ്റ് ആരാധകർക്ക് തിരിച്ചടി. പുതിയ നയപ്രകാരം IPL ടിക്കറ്റുകൾക്ക് വിലവർധിക്കുമെന്നതാണ് ക്രിക്കറ്റ് ആരാധകർക്ക് തിരിച്ചടിയാവുന്നത്. പ്രീമിയം സ്പോർട്ടിങ് ഇവൻ്റുകൾക്ക് ടിക്കറ്റുകൾക്ക് ഇനിമുതൽ 40 ശതമാനം GST ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. നേരത്തെ 1000 രൂപയുടെ ഒരു ടിക്കറ്റിന് 28 ശതമാനം നിരക്കിൽ 280 രൂപയായിരുന്നു GST. പുതിയ നയപ്രകാരം 400 രൂപയാവും.

+ There are no comments

Add yours