ഉത്രാടനാളിൽ ആശ്വാസം; സ്വർണവിലയിൽ നേരിയ ഇടിവ്
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് 80 രൂപ കുറഞ്ഞ് ഒരു പവന് 78,360 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 9795 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ ദിവസം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 78,440 രൂപയിൽ സ്വർണം എത്തിയിരുന്നു. നിലവിൽ, ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഒരു പവൻ ആഭരണത്തിന് കുറഞ്ഞത് 85,000 രൂപയ്ക്ക് മുകളിൽ നൽകേണ്ട അവസ്ഥയാണ്.


+ There are no comments
Add yours