കണ്ണിൽ സൂചി കുത്തുന്നത് പോലുള്ള വേദന; കണ്ടെത്തിയത് ഈ ജീവിയെ
വയോധികന്റെ കണ്ണിൽ നിന്ന് 10 സെന്റിമീറ്റർ നീളമുള്ള വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കണ്ണിൽ വീക്കം ഉണ്ടായതിനെ തുടർന്നാണ് വയോധികൻ പാലക്കാട് ഒറ്റപ്പാലത്തുള്ള താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഇവിടെ നടന്ന വിശദപരിശോധനയിലാണ് കണ്ണിൽ വിരയെ കണ്ടെത്തിയത്. നേത്രശസ്ത്രക്രിയാ വിഭാ ഗത്തിലെ ഡോക്‌ടർമാരായ എം അരുണിമ, ടി വി സിത്താര എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.
വയോധികന്റെ കണ്ണിൽ നിന്ന് 10 സെന്റിമീറ്റർ നീളമുള്ള വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

+ There are no comments
Add yours