സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 680 രൂപ വർധിച്ച് 77,640 രൂപയായി. ഗ്രാമിന് 85 രൂപയാണ് വർധിച്ചത്. 9705 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ആഭരണമായി വാങ്ങുമ്പോൾ വില ഇനിയും കൂടും. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.



+ There are no comments
Add yours