ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി ഡൽഹിയിൽ നിലത്തിറക്കി. പൈലറ്റിന് തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ഈ മുൻകരുതൽ നടപടി സ്വീകരിച്ചത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്‌ത വിമാനം, പറന്നുയർന്ന ഉടൻ തന്നെ തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് തിരികെ ഇറക്കുകയായിരുന്നു. വിമാനത്തിന്റെ ഒരു എഞ്ചിനിൽ നിന്നാണ് തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ



+ There are no comments
Add yours