ഓണ തിരക്ക്…  അധിക സർവീസുകളുമായി കൊച്ചി മെട്രോ.

Estimated read time 1 min read



ഓണ നാളുകളിലെ തിരക്ക് പരിഗണിച്ച് അധിക സർവീസുകളുമായി കൊച്ചി മെട്രോ. സെപ്റ്റംബർ 2 മുതൽ 4വരെ രാത്രി 10.45 വരെ സർവീസ് നടത്തും. തിരക്കുള്ള സമയങ്ങളിൽ ആറ് അധിക സർവീസുകൾ നടത്താനാണ് തീരുമാനം.

വാട്ടർ മെട്രോ 10 മിനിറ്റ് ഇടവിട്ട് സർവീസുകൾ നടത്തും. അടുത്ത മാസം ഏഴാം തിയതി വരെ രാത്രി 9 മണി വരെ സർവിസ് നടത്തും.

ഓണത്തോടനുബന്ധിച്ചുളള യാത്രാത്തിരക്ക് പരിഹരിക്കാൻ ദക്ഷിണ റെയിൽവേയും 97-ഓളം പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഈ പ്രത്യേക ട്രെയിൻ സർവീസുകൾ. ഇതിന്റെ ഭാഗമായി മൂന്ന് പുതിയ സ്പെഷ്യൽ ട്രെയിനുകൾ കൂടി റെയിൽവേ അനുവദിച്ചു.

+ There are no comments

Add yours