നീരജ് ചോപ്രയ്ക്ക് വെള്ളി
ഡയമണ്ട് ലീഗ് അത്ലറ്റിക്സ‌് ഫൈനലിലെ ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് വെള്ളി. ജർമനിയുടെ ജൂലിയൻ വെബർ (91.51) ചാമ്പ്യനായി. അതേസമയം, തൻ്റെ മികച്ച പ്രകടനത്തിന് അടുത്തെങ്ങുമെത്താൻ നീരജിനായില്ല. 5-ാം റൗണ്ടുവരെ 3-ാം സ്ഥാനത്തായിരുന്ന നീരജ് അവസാന ത്രോയിലാണ് രണ്ടാം സ്ഥാനമുറപ്പിച്ചത്. നിലവിലെ ലോക ചാമ്പ്യനായ ചോപ്ര അവസാന ശ്രമത്തിലാണ് 85.01 മീറ്റർ എറിഞ്ഞ് രണ്ടാമതെത്തിയത്.


+ There are no comments
Add yours