മൂന്നാറിൽ വീണ്ടും നീലക്കുറിഞ്ഞി പൂക്കൾ വിരിഞ്ഞു തുടങ്ങി…

Estimated read time 0 min read

മൂന്നാറിൽ വീണ്ടും നീലക്കുറിഞ്ഞി പൂക്കൾ വിരിഞ്ഞു തുടങ്ങി


വിനോദസഞ്ചാരികളുടെ ഫേവറിറ്റ് ഡെസ്റ്റിനേഷനായ മൂന്നാറിൽ വീണ്ടും നീലക്കുറിഞ്ഞി പൂക്കൾ വിരിഞ്ഞു തുടങ്ങി. ഇക്കാനഗർ, ഗ്രഹാംസ് ലാൻഡ്, മാട്ടുപ്പട്ടി എന്നീ സ്ഥലങ്ങളിലാണ് പൂക്കൾ വിരിഞ്ഞു തുടങ്ങിയിരിക്കുന്നത്. വലിയ രീതിയിൽ പൂക്കൾ പൂത്തു തുടങ്ങിയിട്ടില്ല. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെയാണ് നീല നിറത്തിലുള്ള പൂക്കൾ സന്ദർശകരുടെ ശ്രദ്ധയിൽപ്പെട്ടത്. വരും ദിവസങ്ങളിൽ കൂടുതൽ നീലക്കുറിഞ്ഞി ചെടികൾ പൂവിട്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ആഴ്‌ചകളിൽ വലിയ തോതിൽ പൂക്കൾ വിരിയുമ്പോൾ മൂന്നാറിലേയ്ക്ക് വിനോദ സഞ്ചാരികളുടെ വരവ് വർധിക്കും

+ There are no comments

Add yours