തിരുവമ്പാടിയിൽ നടുറോട്ടിൽ മധ്യവയസ്ക്കയെ ചവിട്ടി വീഴ്ത്തി യുവാവ്.

Estimated read time 0 min read

കോഴിക്കോട് തിരുവമ്പാടിയിൽ നടുറോട്ടിൽ മധ്യവയസ്ക്കയെ ചവിട്ടി വീഴ്ത്തി യുവാവ്. തിരുവമ്പാടി ബീവറേജിന് സമീപത്തെ റോഡിലൂടെ നടന്നു പോകുന്ന സ്ത്രീയെയാണ് മദ്യലഹരിയിൽ യുവാവ് ചവിട്ടി വീഴ്ത്തിയത്. തിരുവമ്പാടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടു.ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. തിരുവമ്പാടി ബീവറേജ് പരിസരത്ത് കൂടി കടന്ന് പോകുകയായിരുന്ന സ്ത്രീകളും പ്രതിയും തമ്മിൽ പിരിവുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിലേർപ്പെട്ടു. തർക്കിച്ച് നടന്ന് നീങ്ങുകയായിരുന്ന മധ്യവയസ്ക്കയെ പ്രതി ഓടി വന്ന് ചവിട്ടുകയായിരുന്നു. മുതുകിന് ചവിട്ടേറ്റ ഇവർ റോഡിന് സമീപം വീണു.

മർദനത്തിൽ മധ്യവയസ്‌ക പരാതി നൽകിയിട്ടില്ല. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പൊലീസ് സ്വമേധയ കേസെടുത്ത് പ്രതിയെ ജാമ്യത്തിൽ വിട്ടു.

+ There are no comments

Add yours