വളർത്തുമൃഗങ്ങളുടെ പേരിൽ കത്തിക്കുത്ത്
തൃശൂരിൽ വളർത്തു പൂച്ചയുടെ പേരിൽ അയൽവാസിയെ കുത്തിയ യുവാവ് പിടിയിൽ. എടവിലങ്ങ് കാര സ്വദേശി സെബാസ്റ്റ്യനാണ് അറസ്റ്റിലായത്. അയൽവാസി ജിബിനെ ഇയാൾ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കൊടുങ്ങല്ലൂരിലെ എടവിലങ്ങ് കാരയിൽ. ഓഗസ്റ്റ് 21ന് ആയിരുന്നു അക്രമം. ജിബിന്റെ വീട്ടിൽ വളർത്തു നായ ഉണ്ട്. എന്റെ വളർത്തു നായയുടെ മുന്നിലേക്ക് നിങ്ങൾ പൂച്ചയെ കൊണ്ടുവരല്ലേ എന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു ആക്രമണം നടന്നത്.


+ There are no comments
Add yours