ടൈറ്റൻസിന് തുടർച്ചയായ രണ്ടാം ജയം
കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ 9 റൺസിന് തോൽപ്പിച്ച് കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിന് തുടർച്ചയായ രണ്ടാം ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ടൈറ്റൻസ് അഹമ്മദ് ഇമ്രാൻ്റെ സെഞ്ചുറിയുടെ കരുത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിൽ ഗ്ലോബ്സ്റ്റാർസിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനാണ് സാധിച്ചത്.


+ There are no comments
Add yours