ഓണം സ്പെഷ്യൽ ഡ്രൈവ്…..എംഡിഎംഎയുമായി യുവാവ് പിടിയിൽ.

Estimated read time 1 min read

എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23-ാം വാർഡിൽ ശാസ്താം പറമ്പിൽ വിനീത് തോമസ്( 30 ) നെ വീട്ടിൽ നിന്നും 5.98 ഗ്രാം എംഡിഎംഎ യുമായി അറസ്റ്റ് ചെയ്തത്. ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബിസ്‌മി ജസീറ യുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സെസ് ഇൻസ്പെക്ട‌ർ ഗ്രേഡ് ഫാറുക്ക് അഹമ്മദ് എ, സന്തോഷ്‌കുമാർ വി, സിഇ ഒ മാരായ സുർജിത്ത് ടി ജി, ഷഫീക്ക്കെ എസ്, ജോബിൻ കെ ആർ, രതീഷ് ആർ, എന്നിവർ ഉണ്ടായിരുന്നു.

+ There are no comments

Add yours