മെസ്സി വരാർർർ……

Estimated read time 0 min read

മെസ്സിപ്പട കേരളത്തിലേക്ക്

അനിശ്ചിതത്വങ്ങൾക്കൊടുവിൽ കേരളത്തിലെ ഫുട്ബോൾ ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനവുമായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ. മെസ്സിപ്പട കേരളത്തിലെത്തുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടീമിൻ്റെ നവംബറിലെ ഒരു മത്സരം കേരളത്തിലുണ്ടാകുമെന്നാണ് പ്രഖ്യാപനം. നവംബർ പത്തിനും പതിനെട്ടിനും ഇടയിലുള്ള സമയത്തായിരിക്കും മത്സരം നടക്കുക. എതിരാളികൾ ആരെന്ന് നിശ്ചയിച്ചിട്ടില്ല.

+ There are no comments

Add yours