മാള. കാർമേൽ കോളേജിലെ ഫാഷൻ ടെക്നോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ മാള ബസ് സ്റ്റാൻഡിൽ സ്ട്രീറ്റ് ഫാഷൻ ഷോ നടന്നു.വിദ്യാർത്ഥികൾ അവതരിപ്പിച്ച ഷോയിൽ വിവിധ തരത്തിലുള്ള ഡിസൈനുകൾ അവതരിപ്പിച്ചു. പല വർണത്തിൽ ഓണാ ഘോഷത്തിന്റെ നിറവ് നൽകികൊണ്ടായിരുന്നു വസ്ത്രങ്ങൾ അവതരിപ്പിച്ചത്. വെസ്റ്റേൺ തുണിത്തരങ്ങളും പെയിന്റിംങ്ങുകളും, ബ്ലോക്ക് പെയിന്റിംഗ്, ഓർഗാനിക് ഡയിങ് ടെക്‌നിക്, നാച്ചുറൽ ലീഫ് ഡിസൈൻസ് എന്നിവ ഉപയോഗിച്ചായിരുന്നു വസ്ത്ര നിർമാണം. ലഹരി ഉപയോഗത്തെ ചെറുക്കുന്നതിനുള്ള സന്ദേശവും പരിപാടിയിൽ അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.സി.റിനി റാഫേൽ,ഫാഷൻ ടെക്നോളജി വിഭാഗം മേധാവി റിനി റെജി, പ്രോഗ്രാം കോർഡിനേറ്റർ ജിസ്സ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.


+ There are no comments
Add yours