സിഐടിയു തൊഴിലാളികളുമായുള്ള തർക്കത്തെ തുടർന്ന് എസ്ഐയുടെ ഭാര്യ ഒറ്റയ്ക്ക് ലോഡ് ഇറക്കി. വീട്ടുടമയും മുൻ കേന്ദ്രീയ വിദ്യാലയം അധ്യാപികയുമായ തച്ചോണം പ്രിയ നിവാസിൽ പ്രിയ വിനോദ് (48) ആണ് കഴിഞ്ഞ രാത്രി ഒറ്റയ്ക്ക് വാഹനത്തിൽ നിന്നു ഭാരമുള്ള 150 തറയോടുകൾ ഇറക്കിയത്. വീട് നിർമാണത്തിന് കൊണ്ടു വന്ന തറയോടുകൾ ഇറക്കുന്നതിന് സമീപത്തെ സിഐടിയു തൊഴിലാളികൾ അമിത കൂലി ചോദിച്ചെന്ന് പ്രിയ പ്രതികരിക്കുന്നത്. തച്ചോണം മുസ്ല്‌ലിം പള്ളിക്ക് സമീപത്തു നിന്നു കിളിമാന്നൂർ റോഡിലാണ് പ്രിയ നിർമിക്കുന്ന വീട്. വെഞ്ഞാറമൂട്ടിൽ നിന്നാണ് തറയോടുകൾ കൊണ്ട് വന്നത്. ബുധനാഴ്ച രാത്രി വീടിനു മുന്നിൽ ടൈൽസുമായി ലോറി എത്തിയപ്പോൾ ഇറക്കുന്നതിന് തൊഴിലാളികൾ കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത്.


+ There are no comments
Add yours