37 വർഷത്തെ ചരിത്രം വഴിമാറി: വൻ അട്ടിമറി
കോട്ടയം CMS കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി KSU. ആകെയുള്ള 15 ൽ 14 സീറ്റിലും KSU സ്ഥാനാർഥികൾ ജയിച്ചു. SFI ജയിച്ചത് I DC rep മാത്രം. CMSൽ 37 വർഷത്തിന് ശേഷമാണ് KSU ജയിക്കുന്നത്. ക്ലാസ് റപ്പ്‌മാരിൽ ഭൂരിഭാഗവും KSU സ്ഥാനാർഥികൾ ജയിച്ചതോടെ SFI തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിലേക്കും SFI കയറാൻ ശ്രമിച്ചു. പിന്നാലെ KSU പ്രവർത്തകരും സംഘടിച്ചെത്തിയതോടെ സംഘർഷം രൂക്ഷമായി.


+ There are no comments
Add yours