കിടിലൻ ഓഫറുമായി KSEB…കുടിശ്ശിക തീർക്കാൻ അവസരം

Estimated read time 1 min read

ഇതാ സൂപ്പർ ഓഫറുമായി KSEB

ദീർഘകാല കുടിശ്ശിക തീർക്കാൻ അവസരമൊരുക്കി KSEB. 2 വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ ഓഗസ്റ്റ് 31 വരെ അടക്കാം. 10 കൊല്ലത്തിനു മുകളിൽ പഴക്കമുള്ള കുടിശ്ശിക തുകയുടെ 18% നിരക്കിൽ വരുന്ന പലിശ പൂർണമായും ഒഴിവാകും. 5 മുതൽ 10 വർഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18%ന് പകരം 4% പലിശ നൽകിയാൽ മതി. 2-5 വർഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 %ന് പകരം 6% ആണ് പലിശ. പലിശ തുക 6 മാസത്തെ തുല്യ ഗഡുക്കളായും അടയ്ക്കാം.

+ There are no comments

Add yours