മതിൽ ഇടിഞ്ഞു വീണു; 7 പേർക്ക് ദാരുണാന്ത്യം
കനത്ത മഴയെ തുടർന്ന് ക്ഷേത്ര മതിൽ ഇടിഞ്ഞു വീണ് വൻ ദുരന്തം. ആറും ഏഴും വയസുള്ള കുട്ടികളുൾപ്പടെ ഒരു കുടുംബത്തിലെ 7 പേർക്ക് ജീവൻ നഷ്ടമായി. ഡൽഹി ജയ്ത്പുരയിലാണ് ദാരുണ സംഭവം. ഒരു പഴയ ക്ഷേത്രത്തോട് ചേർന്നുള്ള മതിൽ പെട്ടെന്ന് തകർന്നതിനെ തുടർന്ന് 8 പേർ മണ്ണിനടിയിൽ കുടുങ്ങി. പരിക്കേറ്റവരെ സഫ്‌ദർജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സക്കിടെ ഏഴ് പേരും മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്



+ There are no comments
Add yours