വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തവരുടെ ശ്രദ്ധയ്ക്ക്
വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന ദിവസം ഓഗസ്റ്റ് 7നാണ്. 2025 ജനുവരി 1ന് 18 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ sec.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. വോട്ടർ പട്ടികയിൽ പേര് പുതുതായി ചേർക്കുന്നതിനായി ഫോം 4 ഉപയോഗിക്കണം. വോട്ടർപട്ടികയുടെ അന്തിമപട്ടിക ഓഗസ്റ്റ് 30-ന് പ്രസിദ്ധീകരിക്കും.





+ There are no comments
Add yours