മലയോര മേഖലയിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേർപ്പെടുത്തി ഹൈക്കോടതി. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിൽപ്പനയും പാടില്ലെന്ന് ഹൈക്കോടതിയുടെ മാർഗനിർദേശങ്ങളിൽ പറയുന്നു.
രണ്ട് ലിറ്ററിൽ താഴെയുളള ശീതളപാനീയ കുപ്പികൾ മലയോരങ്ങളിൽ ഉപയോഗിക്കരുത്. അഞ്ച് ലിറ്ററിൽ താഴെയുളള വെളളക്കുപ്പികൾ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കോടതിയുടെ ഉത്തരവ് സർക്കാർ കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പ്, സ്ട്രോ, കവറുകൾ, ബേക്കറി ബോക്‌സുകൾ തുടങ്ങിയവയും മലയോര വിനോദസഞ്ചാര മേഖലകളിൽ ഉപയോഗിക്കുന്നതും വിൽക്കുന്നതും കോടതി നിരോധിച്ചിട്ടുണ്ട്
പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേർപ്പെടുത്തി ഹൈക്കോടതി.

+ There are no comments
Add yours