ചെന്നൈ മലയാളികൾക്ക് സന്തോഷ വാർത്ത
റിപ്പബ്ലിക് ദിന അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. ചെന്നൈ സെൻട്രലിൽ നിന്നും തിരുവനന്തപുരം നോർത്തിലേക്കും തിരിച്ചുമാണ് സർവീസ്. 06057-ാം നമ്പർ ട്രെയിൻ ചെന്നൈയിൽ നിന്ന് ഇന്ന് രാത്രി (ജനുവരി 24) 11:50ന് പുറപ്പെട്ട് നാളെ വൈകീട്ട് 06:05ന് കൊച്ചുവേളിയിൽ എത്തിച്ചേരും. ജനുവരി 26 രാത്രി 08:20നാണ് മടക്കം. തിങ്കളാഴ്ച ഉച്ചയ്ക്ക് 02:00 മണിയ്ക്ക് ചെന്നൈയിൽ എത്തും.


+ There are no comments
Add yours