മകൻ അച്ഛനെ കുത്തിക്കൊന്നു

Estimated read time 0 min read

അച്ഛനെ കുത്തിക്കൊന്ന് യുവാവ്

കോട്ടയം കുമാരനല്ലൂർ മേൽപ്പാലത്തിനു സമീപം ഇടയാടിയിൽ മകൻ്റെ കുത്തേറ്റ് അച്ഛൻ മരിച്ചു. കുമാരനല്ലൂർ ഇടയാടി താഴത്ത് വരിക്കതിൽ രാജുവാണ് (70) കൊല്ലപ്പെട്ടത്. പ്രതിയായ മകൻ അശോകനെ (42) അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം. അശോകൻ ലഹരിയ്ക്ക് അടിമയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവ സമയം ഇവർ രണ്ടു പേർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്കു മാറ്റി.

+ There are no comments

Add yours