ലാലു പ്രസാദ് യാദവിന് ജാമ്യം

Estimated read time 0 min read

ഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രിയും
ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ജോലിക്ക് പകരം ഭൂമി കോഴയായി വാങ്ങിയ കേസിലാണ് ജാമ്യം കിട്ടിയത്. ദില്ലി റൗസ് അവന്യൂ പ്രത്യേക കോടതിയാണ് ലാലു പ്രസാദ് യാദവിനും മക്കൾക്കും ജാമ്യം അനുവദിച്ചത്.

ലാലു പ്രസാദ് യാദവിനൊപ്പം മക്കളായ തേജസ്വി യാദവിനും തേജ് പ്രതാപ് യാദവിനും ദില്ലി കോടതി ജാമ്യം നൽകുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ വീതം ജാമ്യ തുകയിലാണ് ജാമ്യം. അതേസമയം മൂന്നുപേരുടേയും പാസ്പോർട്ടുകൾ ഏൽപിക്കാനും കോടതി നിർദേശിച്ചു. അന്വേഷണ കാലയളവിൽ ലാലു പ്രസാദിനെയും തേജസ്വി യാദവിനെയും തേജ് പ്രതാപ് യാദവിനെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

+ There are no comments

Add yours