ആശുപത്രി നിക്ഷേപ തട്ടിപ്പ്..ഉടമയെ അന്വേഷിച്ചെത്തിയ യുവതിയെയും മകനെയും.

Estimated read time 0 min read

മണ്ണാർക്കാട് ആശുപത്രി നിക്ഷേപ തട്ടിപ്പിനിരയായ യുവതിയെയും മകനെയും ഉടമകൾ പൂട്ടിയിട്ടതായി പരാതി. ഉടമയെ തിരഞ്ഞ് വീട്ടിലെത്തിയ യുവതിയെയാണ് മണിക്കൂറുകളോളം പൂട്ടിയിട്ടത്. മണിക്കൂറുകൾക്കു ശേഷം പൊലിസെത്തിയാണ് ഇവരെ പുറത്തെത്തിച്ചത്.
ഒരു വ൪ഷം മുമ്പാണ് മണ്ണാ൪ക്കാട് കുന്തിപ്പുഴയോരത്ത് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കാൻ 20 കോടിയോളം രൂപ പലരിൽ നിന്നായി വാങ്ങിയത്. കെട്ടിടം പണിതെങ്കിലും ആശുപത്രിയുടെ പ്രവ൪ത്തനം ആരംഭിച്ചില്ല. ഇതോടെ പണം കൊടുത്ത അൻപതിലേറെ പേ൪ വിആർ ആശുപത്രി ഉടമ സി.വി റിഷാദിനെതിരെ പൊലീസിൽ പരാതിയും നൽകി. പൊലീസ് കേസെടുത്തതോടെ ഉടമ ഒളിവിൽ പോയി.

+ There are no comments

Add yours