സുഹൃത്തുമായി തർക്കം;പൊലീസുകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു.

Estimated read time 1 min read

ജീവനക്കാരിയായ സുഹൃത്തുമായി തർക്കം; തലസ്ഥാനത്ത് പൊലീസുകാരൻ വിഷം കുടിച്ചു

തിരുവനന്തപുരം പരീക്ഷാഭവന് മുന്നിൽ പൊലീസുകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു. മലപ്പുറം എംഎസ് പി ക്യാമ്പിലെ പൊലീസുകാരനായ ശ്രീജിത്താണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരീക്ഷാഭവനിലെ ജീവനക്കാരിയായ സുഹൃത്തുമായുള്ള തർക്കത്തെ തുടർന്നായിരുന്നു ആത്മഹത്യാശ്രമം. ശ്രീജിത്തിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
ദിശ ഹെൽപ് ലൈൻ ടോൾ ഫ്രീ നമ്പർ: 1056,0471-2552056

+ There are no comments

Add yours