
ലോകകപ്പ് കിരീടമെന്ന സ്വപ്നത്തിലേക്ക് ഇന്ത്യന്‍ വനിതകളുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ന്യുസീലന്‍ഡിനെ നേരിടും. ദുബായില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സന്നാഹമത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനെയും ദക്ഷിണാഫ്രിക്കയേയും തോല്‍പിച്ച മികവ് ന്യൂസിലന്‍ഡിനെതിരെയും ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും. ഓള്‍റൗണ്ടര്‍ ശ്രേയങ്ക പാട്ടീലിന്റെയും വിക്കറ്റ് കീപ്പര്‍ യസ്തിക ഭാട്ടിയയുടെയും ഫിറ്റ്‌നസില്‍ മാത്രമാണ് ആശങ്ക.


+ There are no comments
Add yours