ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച്തോക്ക് ലൈസൻസിനായി അപേക്ഷ നൽകി പിവി അൻവർ.

മലപ്പുറം: തൻ്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് തോക്ക് ലൈസൻസിനായി അപേക്ഷ നൽകി പിവി അൻവർ എംഎൽഎ. മലപ്പുറം കളക്ട്രേറ്റിലെത്തിയാണ് അപേക്ഷ നൽകിയത്. നാളെ മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും വെളിപ്പെടുത്തലുകൾ തൽക്കാലം നിർത്തുന്നുവെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. എഡിജിപിക്കെതിരെ ഇന്നും ​ഗുരുതരമായ ആരോപണങ്ങളാണ് അൻവർ ഉയ‍ർത്തിയത്. അൻവറിൻ്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ.

ജീവന് ഭീഷണിയുള്ളത് കൊണ്ടാണ് തോക്കിന് അപേക്ഷിച്ചതെന്നും അൻവർ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. പൊലീസ് സുരക്ഷയുണ്ടായിട്ടും തോക്കിന് അപേക്ഷിച്ചത് എന്തിനാണെന്ന ചോദ്യത്തിന് അത് ഞാൻ മാനേജ് ചെയ്തോളാമെന്നായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം.

+ There are no comments

Add yours